തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച് മന്ത്രിസഭാ യോഗം.

മന്ത്രിമാരുടെ അടുത്ത ബന്ധുക്കളുടെ സ്വത്ത് വിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും മന്ത്രിമാരുടേയും ബന്ധുക്കളുടേയും സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണറെ പ്രത്യേകമായി ധരിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ ഇന്നു തന്നെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *