ചെങ്ങന്നൂര്‍: കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍ പെട്ട് വയോധിക മരിച്ചു. കുറ്റൂര്‍ തലയാര്‍ സ്വദേശിനി ശ്രീദേവി അമ്മ(71)യാണ് മരിച്ചത്.

അടൂരിലേക്കുള്ള ലോഫ്‌ളോര്‍ ബസ്സിന്റെ അടിയില്‍ പെട്ടാണ് മരണം. ശ്രീദേവി അമ്മയുടെ തലയിലൂടെയാണ് ബസ്സിന്റെ ചക്രം കയറി ഇറങ്ങിയത്. ഇതുവഴി എത്തിയ തിരുവല്ല തഹസില്‍ദാരുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *