പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. കണ്ണൂർ തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസെടുത്തത്. പന്ത്രണ്ടുകാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തൽ. നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി.

ആൺകുട്ടി വീട്ടുകാരോട് തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് വിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസമാണ് 23കാരിയായ സ്നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്.വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ ചൈല്‍ഡ് ലൈനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ തന്നെ പൊലീസിന് ഇക്കാര്യത്തില്‍ സംശയം ഉണ്ടായിരുന്നുവെങ്കിലും കുടുംബം പരാതി പറയാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നില്ല. പൊലീസ് 15കാരന്റെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ മാസമാണ് 23 കാരിയായ സ്‌നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്. 23 കാരി സ്‌നേഹ മെര്‍ലിന്‍ സ്ഥിരം കുറ്റവാളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *