ഹര്‍ത്താല്‍ പൂര്‍ണപരാജയം: പതിവുപോലെ നിരത്തുകള്‍ സജീവം

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച് ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണപരാജയം.

രാവിലെ മുതല്‍ തന്നെ പതിവുപോലെ നിരത്തുകള്‍ സജീവമാണ്. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകളും പതിവ് സമയത്ത് തന്നെ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളും കാറുകളും ഇരുചക്ര വാഹനങ്ങളും ഓടുന്നുണ്ട്. കടകളും രാവിലെ മുതല്‍ തന്നെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ന് ഹര്‍ത്താല്‍ വജയിപ്പിക്കണം എന്നാവശ്യപ്പെട്ട് തൃശ്ശൂരില്‍ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ നോട്ടീസ് വിതരണം ചെയ്തിരുന്നെങ്കിലും ജനജീവിതം സാധാരണപോലെയാണ്.

Leave a Reply

Your email address will not be published. Required fields are marked *