തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്. ഓഗസ്റ്റ് 19മുതല്‍ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ 17 ദിവസത്തെ ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി പുറപ്പെടുന്നത്. ചികിത്സാ ചെലവുകള്‍ പൂര്‍ണമായും സര്‍ക്കാരായിരിക്കും വഹിക്കുന്നത്. സന്ദര്‍ശനത്തില്‍ ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

കഴിഞ്ഞ ജൂലൈ 18 വരെ 13 ദിവസം മുഖ്യമന്ത്രി യുഎസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്നും അദ്ദേഹം മയോ ക്ലിനിക്കില്‍ പരിശോധനയ്ക്കായി എത്തിയിരുന്നതായാണു വിവരം.

കഴിഞ്ഞ മാര്‍ച്ച് മൂന്നിനു മുഖ്യമന്ത്രി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ അതു പതിവായുള്ള മെഡിക്കല്‍ പരിശോധന മാത്രമാണെന്നായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *