ജിദ്ദ: ആദ്യ ഇന്ത്യന്‍ ഹജ്ജ് വിമാനം ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ എത്തി. ഞായര്‍ രാവിലെ 8.40 ന് എത്തിയ വിമാനത്തിലെ തീര്‍ഥാടകരെ അംബാസഡര്‍ അഹമദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ശാഹിദ് ആലം, കോണ്‍സല്‍ അനന്ത്കുമാര്‍, കോണ്‍സുലേറ്റ് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ആദ്യ വിമാനത്തില്‍ ചെന്നൈയില്‍ നിന്നുള്ള 420 ഹാജിമാരാണ് ഉണ്ടായിരുന്നത്. പിന്നാലെ ഔറംഗാബാദ്, ചെന്നൈ, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും എത്തി. മൊത്തം 3,200 ഹാജിമാരാണ് ഇന്നലെ ജിദ്ധയില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *