ട്രോളിംഗ് നിരോധനം അവസാനിച്ചു. 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചത്. ഇനി മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോയി മീന്‍ പിടിക്കാം. ട്രോളിംഗ് വന്നതോടെ മത്സ്യത്തൊഴിലാളികളില്‍ പലരും കഷ്ടപ്പാടിലായിരുന്നു. കടലില്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ മത്സ്യ വില കുത്തനെ ഉയരുകയും ചെയ്തിരുന്നു.

കടലില്‍ പോകുന്നതിനായി മത്സ്യത്തൊഴിലാളികള്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ട്രോളിംഗ് നിരോധിച്ചതിന് ശേഷം കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 700 ബോട്ടുകളാണ് ആദ്യദിനം കടലിലിറങ്ങുന്നത്. ബോട്ടുകളില്‍ പോകുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ രണ്ടു ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ എത്തി.
ട്രോളിംഗ് അവസാനിക്കുന്നതോടെ മത്സ്യവില കുറയുമെന്ന പ്രതീക്ഷയും ഉണ്ട്. എന്നാല്‍ മഴ ശക്തമായിതന്നെ തുടരുന്ന സാഹചര്യത്തില്‍ കടലില്‍ പോയി മീന്‍ പിടിക്കുന്നത് എത്രമാത്രം വിജയകരമാകുമെന്നത് പറയാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *