തിരുവനന്തപുരം∙ കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുമം സ്വദേശി ഷീജ ആണു മരിച്ചത്. സുഹൃത്ത് സജികുമാറിനൊപ്പമായിരുന്നു ഇവരുടെ താമസം. മരണത്തിൽ ദുരൂഹതയുണ്ടെന്നാണു ബന്ധുക്കളുടെ ആരോപണം.
ഷീജയും സജിയും തമ്മില്‍ പ്രശ്നം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സജിയുടെ വീടിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിലാണു മൃതദേഹം കണ്ടെത്തിയത്.
സ്ത്രീയുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും തീപ്പൊള്ളലേറ്റ സ്ത്രീക്ക് മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം ഷീജയുടേതാണെന്നു തിരിച്ചറിഞ്ഞത്.

