യുവാവിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജം; മൂന്ന് പേർ കസ്റ്റഡിയിൽ

കോഴിക്കോട്∙ കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. അനൂസ് റോഷനെ  തട്ടിക്കൊണ്ടുപോയ കാർ വീട്ടിലെത്തുന്നതിനു തൊട്ടുമുൻപ് അവിടെയെത്തിയ ബൈക്കിന്റെ ഉടമയെയും ബൈക്കിലെത്തിയ രണ്ടുപേരെയും ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യംചെയ്തു വരികയാണ്.

അതിനിടെ അനൂസിനെ തട്ടിക്കൊണ്ടു പോയ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നു പൊലീസ് കണ്ടെത്തി. അനൂസിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ചയാണ് അനൂസിനെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനൂസിന്റെ വിദേശത്തുള്ള സഹോദരൻ അജ്മലുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിൽ എന്നാണു സൂചന.

Leave a Reply

Your email address will not be published. Required fields are marked *