സമീപകാലത്ത് തിയേറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. ശശികുമാറും സിമ്രാനും ഒന്നിച്ച ചിത്രം 50 കോടിയിൽ അധികമാണ് കളക്ഷൻ നേടിയത്. മേയ് ഒന്നിനായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.
നവാഗതനായ അഭിഷാൻ ജീവിന്ത് സംവിധാനം മികച്ച പ്രതികരണമാണ് നേടിയത്. ടൂറിസ്റ്റ് ഫാമിലി ഈ മാസം അവസാനത്തോടെ ഒടിടിയിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മില്യൺ ഡോളർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിമ്രാൻ, മിഥുൻ ജയ്ശങ്കർ, കമലേഷ് ജഗൻ, രമേശ് തിലക്, ഇളങ്കോ കുമാരവേൽ, എംഎസ് ഭാസ്‌കർ, കമലേഷ് ജെഗൻ, ശ്രീജ രവി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞുകയറി അനധികൃതമായി അഭയം തേടുന്ന ഒരു ശ്രീലങ്കൻ തമിഴ് കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം.
ജിയോഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. മെയ് 31ന് ജിയോഹോട്ട്സ്റ്റാറിൽ ടൂറിസ്റ്റ് ഫാമിലി സ്ട്രീമിംഗ് ആരംഭിക്കുമെന്ന് എക്സ്പ്രസ്സ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു

