ചെന്നൈ: എഐഡിഎംകെ എംഎല്‍എ എകെ ബോസ് അന്തരിച്ചു.69 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മധുരയിലെ സ്വകാര്യ ആശുപത്രയില്‍ വെച്ചായിരുന്നു മരണം നടന്നത്.ബുധനാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുപ്രാന്‍കുണ്ടഠം എംഎല്‍എയായിരുന്നു ബോസ്. മൂന്ന് തവണ നിയമസഭാംഗമായിരുന്ന ബോസ് ,2016 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് വീണ്ടും നിയമസഭയിലെത്തിയത്. ഭാഗ്യലക്ഷ്മിയാണ് അദ്ദേഹത്തിന്റെ ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *