ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കഴിഞ്ഞ ദിവസമാണ് ഗ്രൂപ്പ് വോയ്‌സ്/ വീഡിയോ കോളിങ് സംവിധാനം നടപ്പിലാക്കിയത്. ഇപ്പോള്‍ ‘മാര്‍ക്ക് ആസ് റീഡ്’ എന്ന പുതിയ ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്.

ആന്‍ഡ്രോയിഡ് ബീറ്റാ ടെസ്‌റ്റേഴ്‌സിനു മാത്രമേ ഈ സേവനം ലഭ്യമാകൂ. നോട്ടിഫിക്കേഷനിലൂടെ തന്നെ മെസേജ് തുറന്നു നോക്കാതെ മറുപടി നല്‍കാവുന്ന സൗകര്യമാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സമയം ലാഭിക്കാന്‍ സഹായിക്കുന്ന ഒരു ഫീച്ചറാണിത്.

വാട്‌സ്ആപ്പില്‍ GIF ബട്ടണ്‍ കൂടെ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ സ്റ്റിക്കര്‍ ബട്ടണും അവതരിപ്പിക്കുന്നുണ്ട്. സ്റ്റിക്കര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ വാട്‌സ്ആപ്പ് സ്റ്റിക്കര്‍ സ്റ്റോറിലേക്ക് കടക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *