ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസ് സമർപ്പിച്ച നിർദേശത്തിൻമേൽ ഹമാസ് പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഗസ്സയിലേക്ക് ആവശ്യത്തിന് സഹായം ഉറപ്പാക്കിയില്ലെങ്കിൽ ഇസ്രായേലിനു മേൽ ഉപരോധം ചുമത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി.
ഗസ്സയിൽ ഹമാസിനും ഇസ്രായേലിനും ഇടയിൽ വെടിനിർത്തലിന് സാധ്യത തെളിഞ്ഞതായി ട്രംപ് പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ് ഹൗസിൽ ട്രംപ് പ്രതികരിച്ചു.
അതേസമയം, വിവിധ ഫലസ്തീൻ വിഭാഗങ്ങളുമായി യുഎസ് നിർദേശം ചർച്ച ചെയ്തു വരികയാണെന്ന് ഹമാസ് പ്രതികരിച്ചു. എന്നാൽ പുതിയ നിർദേശം നിലവിലെ രൂപത്തിൽ നടപ്പാക്കിയാൽ ഗസ്സയിൽ കൊലപാതകങ്ങളും പട്ടിണിയും തുടരാൻ മാത്രമേ സഹായിക്കൂ എന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ബാസിം നയീം പറഞ്ഞു.
