കണ്ണൂരിൽ കാണാതായ വയോധികയുടെ മൃതദേഹം സമീപത്തെ തോട്ടിൽ കണ്ടെത്തി

കണ്ണൂരിൽ കാണാതായ വയോധികയുടെ മൃതദേഹം സമീപത്തെ തോട്ടിൽ കണ്ടെത്തി. മുതിയങ്ങ ശങ്കരവിലാസം യുപി സ്കൂളിന് സമീപം വിനോദ് ഭവനിൽ നളിനിയുടെ (70) മൃതദേഹമാണ് ഇന്ന് രാവിലെ പത്തോടെ വീടിന് സമീപത്തെ തോട്ടിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് നളിനിയെ കാണാതായത്.

അതേസമയം വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. നളിനി വീടിന് സമീപത്തെ തോട്ടിൽ വീണതാകാം എന്ന സംശയത്തിൽ സമീപത്തെ തോട്ടിലും പുഴയിലും തിരച്ചിൽ നടത്തിയിരുന്നു.

കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പാനൂർ, പേരാവൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനയും സ്കൂബ ടീമും നാട്ടുകാരും ജനപ്രതിനിധികളും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

ഇന്ന് രാവിലെ വിവിധ ഭാഗങ്ങളിലെ ഫയർഫോഴ്സ് സംഘം എത്തി പാത്തിപാലം പുഴയിൽ ഉൾപ്പടെ തിരച്ചിൽ നടത്താനുള്ള തയ്യാറെടുപ്പ് നടത്തവെയാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *