കണ്ണൂര്‍: നഗരത്തില്‍ കൊക്കൈയിന്‍ വില്‍പന നടത്തിയ നൈജീരിയന്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. സിന്ന്‌തേര ഫ്രാന്‍സിസ് (28) ആണ് അറസ്റ്റിലായിരിക്കുന്നത്. കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവുമാണ് പ്രതിയെ വലയിലാക്കിയത്.

രാജ്യാന്തര കൊക്കൈയിന്‍ വില്‍പനയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നു. മുംബൈയില്‍ താമസിക്കുന്ന ഇയാള്‍ ബംഗളൂരുവില്‍ വിമാനമിറങ്ങി ബസില്‍ കണ്ണൂരിലെത്തുകയായിരുന്നു. റെയില്‍ വേ മുത്തപ്പന് ക്ഷേത്ര പരിസരത്ത് കൊക്കൈന്‍ വില്‍പന നടത്തുന്നതിനും പുതിയ വിപണി കണ്ടെത്തുന്നതിന് ഒരാളെ കാത്ത് നില്ക്കുന്‌പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്.

പരിശോധനയില്‍ ഇയാളുടെ പെഴ്‌സില്‍ നിന്നും മൂന്നു ഗ്രാം കൊക്കൈയിന്‍ പിടികൂടി. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 60,000 രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *