കൊച്ചി: ഫെഡറല്‍ ബാങ്കിലെ വനിതാ ജീവനക്കാരുടെ ബുളളറ്റ് പര്യടനം ആരംഭിച്ചു.
എറണാകുളം മറൈന്‍ ഡ്രൈവിലെ ഫെഡറല്‍ ബാങ്കിന് മുില്‍ നിാരംഭിച്ച യാത്ര ഡിജിപി ആര്‍. ശ്രീലേഖ ഫ്ലാഗ് ഓഫ് ചെയ്തു. ഫെഡറല്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ശാലിനി വാര്യര്‍, നിയമ വിഭാഗം മേധാവിയും വൈസ് പ്രസിഡന്റുമായ പി.എം. ഷബ്‌നം തുടങ്ങിയവരടക്കം നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
ബാങ്കിലെ വനിതാ ജീവനക്കാര്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ നടത്തുന്ന 20 ദിവസം നീളുന്ന യാത്ര ആഗസ്റ്റ് 20 ന് ന്യൂഡല്‍ഹിയില്‍ എത്തിച്ചേരും. ലിംഗ തുല്യതയുടെ പ്രാധാന്യവും അനിവാര്യതയും വിളിച്ചറിയിക്കു യാത്രയില്‍ വനിതാ ശാക്തീകരണ സന്ദേശവും പ്രചരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *