തിരുവനന്തപുരം: ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മനഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. വെങ്ങാനൂർ വെണ്ണിയൂർ ഭാഗ​ത്താണ് സംഭവം.

ഈ പ്രദേശത്ത് നിന്ന് ഒരാളെ കാണാനില്ലെന്ന് ഒരു മാസം മുമ്പ് പൊലീസിൽ പരാതി ലഭിച്ചിരുന്നു. കാണാതായ ആളുടെ അസ്ഥികൂടമാണോ കണ്ടെത്തിയതെന്നും സംശയിക്കുന്നുണ്ട്. പുരയിടത്തിൽ തേങ്ങയിടാൻ വന്നവരാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവം അറിഞ്ഞയുടൻ പൊലീസ് വിവരം അറിയിച്ചു.

മൃതദേഹം സ്ത്രീയുടെതാണോ പുരുഷന്റെതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *