ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാഷണല്‍ ഡ്രാമ സ്‌കൂള്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി. ഡല്‍ഹി നാടക സ്‌കൂളില്‍ ഗസ്റ്റ് ആയി എത്തിയ അധ്യാപകനെതിരെയാണ് ആരോപണവുമായി വിദ്യാര്‍ത്ഥിനി രംഗത്തെത്തിയത്.

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തന്റെ ശരീരത്തില്‍ അധ്യാപകന്‍ അരുതാത്ത രീതിയില്‍ തൊട്ടെന്ന് പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നു. പൊലീസ് പരിശോധനയില്‍ ഇക്കാര്യം വ്യക്തമാണ്. ഗസ്റ്റ് ലക്ചറായ അധ്യാപകന്‍ വേറൊരു കോളേജില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു ഇവിടെയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *