ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്നൂറിലധികം എ.ടി.എമ്മുകളില്‍ കവര്‍ച്ച നടത്തിയ രണ്ട് റൊമേനിയന്‍ പൗരന്മാര്‍ പിടിയില്‍. കൊല്‍ക്കത്തയിലെ ഒരു എ.ടി.എമ്മില്‍ നിന്ന് മാത്രം 20 ലക്ഷം രൂപയാണ് ഇവര്‍ കവര്‍ന്നത്.

അന്താരാഷ്ട്ര തട്ടിപ്പ് ശൃംഖലയിലെ കണ്ണികളാണ് പിടിയിലായ ഇരുവരുമെന്ന് കൊല്‍ക്കത്ത ജോയിന്റ് പൊലീസ് കമ്മിഷണര്‍ പ്രവീണ്‍ തൃപാഠി പറഞ്ഞു. ഉപയോക്താക്കളുടെ എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കുന്ന സ്‌കിമ്മിംഗ് ഉപകരണങ്ങള്‍ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വിശദമായ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *