ബാവലിപ്പുഴയിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊട്ടിയൂർ (കണ്ണൂർ): ബാവലിപ്പുഴയിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം അണുങ്ങോട് ഭാഗത്തുനിന്ന് കണ്ടെത്തി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദിന്‍റെ (40) മൃതദേഹമാണ് കണ്ടെത്തിയത്. കൊട്ടിയൂർ അമ്പലത്തിൽ ദർശനത്തിനെത്തിയ രണ്ടുപേരെ ബാവലിപ്പുഴയിൽ കഴിഞ്ഞ ദിവസം കാണാതായിരുന്നു.

പേരാവൂർ ഫയർഫോഴ്സാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *