ന്യൂഡൽഹി: 2026ലെ ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ മികച്ച നേട്ടവുമായി ഡൽഹി ഐ.ഐ.ടി. പട്ടികയിൽ 123ാം സ്ഥാനത്താണ് ഡൽഹി ഐ.ഐ.ടി. കഴിഞ്ഞ വർഷം 150ാം സ്ഥാനമായിരുന്നു.
ഈ വർഷം എട്ട് പുതിയ സ്ഥാപനങ്ങൾ റാങ്കിങ്ങിൽ ഉൾപ്പെട്ടതോടെ ഇന്ത്യയിൽ നിന്നുള്ള സ്ഥാപനങ്ങൾ 54 ആയി ഉയർന്നു. ഇതോടെ, യു.എസ് (192), യു.കെ (90 ), ചൈന (72) എന്നിവക്ക് പിന്നിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
അതേസമയം, 2025ലെ എക്കാലത്തെയും മികച്ച റാങ്കായ 118ൽനിന്ന് ഐ.ഐ.ടി ബോംബെ 129ാം സ്ഥാനത്തേക്ക് താഴ്ന്നു. ഐ.ഐ.ടി മദ്രാസ് 180ാം സ്ഥാനത്താണുള്ളത്.

