കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ കേരളത്തിലെ 16-ാമത്  പദ്ധതി പണി പൂർത്തിയാക്കി താക്കോല്‍ കൈമാറി

കല്യാണ്‍ ഡവലപ്പേഴ്‌സ് പണി പൂർത്തീകരിച്ച് കൈമാറുന്ന

കോഴിക്കോട്ടെ ആദ്യ പദ്ധതിയാണ് “കല്യാൺ കോർട്ട്‌യാർഡ്”

 കോഴിക്കോട്: നഗരത്തിലെ കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ ആദ്യ ഭവന പദ്ധതിയായ “കല്യാൺ കോർട്ട്‌യാർഡ്” പണി പൂര്‍ത്തിയാക്കി ഉപയോക്താക്കള്‍ക്ക് താക്കോല്‍ കൈമാറി.  റാവിസ് കടവിൽ സംഘടിപ്പിച്ച താക്കോൽ കൈമാറ്റ ചടങ്ങ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഇതോടെ കല്യാണ്‍ ഡവലപ്പേഴ്‌സ് കേരളത്തിലെമ്പാടുമായി 16 ഭവന പദ്ധതികള്‍ പണി പൂർത്തീകരിച്ച് താക്കോൽ കൈമാറി.

ചേവായൂരിലുള്ള കല്യാൺ കോർട്ട്‌യാർഡിൽ 21 നിലകളിലായി മികച്ച രൂപകല്‌പനയിലുള്ള 94 2ബിഎച്ച്കെ, 3ബിഎച്ച്കെ അപ്പാർട്ട്മെന്‍റ് യൂണിറ്റുകളാണുള്ളത്. സ്വിമ്മിങ് പൂള്‍, ജിം, പാർട്ടി ഹാൾ, കുട്ടികളുടെ കളിസ്ഥലം തുടങ്ങി ഏറ്റവും നവീനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വിശ്വസ്‌ത ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ സഹോദര സ്ഥാപനമാണ് കല്യാണ്‍ ഡവലപ്പേഴ്‌സ്. തൃശൂർ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ നിലവിൽ കല്യാണ്‍ ഡവലപ്പേഴ്‌സിന് ഭവന പദ്ധതികളുണ്ട്.

കൂടുതൽ വിവരങ്ങള്‍ക്ക് 90201 55555 എന്ന നമ്പരിൽ വിളിക്കുകയോ www.kalyandevelopers.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയെ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *