സംസ്ഥാനത്ത്‌ സ്വർണവില ഇന്നും കുറഞ്ഞു

കൊച്ചി: സ്വർണവില ഇന്നും കുറഞ്ഞു. പവന് 680 രൂപയും ഗ്രാമിന് 85 രൂപയും കുറഞ്ഞു. ഇതോടെ പവന് 71,880 രൂപയും ഗ്രാമിന് 8,985 രൂപയുമായി. ഇന്നലെ 72560 രൂപയായിരുന്നു സ്വർണവില. ജൂൺ 19ന് 74120 രൂപയായിരുന്നു സ്വർണ വില. 20ന് 440 രൂപ കുറഞ്ഞ് 73,680 രൂപയായി. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞതല്ലാതെ ഇതുവരെ വർധന ഉണ്ടായിട്ടില്ല.

എട്ടുദിവസം കൊണ്ട് 2,240 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 280 രൂപയും കുറഞ്ഞു. ഈ മാസം 14നാണ് സ്വർണവില ഏറ്റവും ഉയരത്തിലെത്തിയത്. 74,560 രൂപയായിരുന്നു അന്നത്തെ വില. ഇതിനുമുമ്പ് ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ അയവ് വന്നതാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ മറ്റ് അടിസ്ഥാന ഘടകങ്ങള്‍.

ജൂണിലെ സ്വർണവില

1- Rs. 71,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില)

2- 71600

2- 72480

3- 72640

4- 72720

5- 73040

6- 73040

7- 71840

8- 71840

9- 71640

10- 71560

11- 72160

12- 72800

13- 74360

14- 74,560 (ഏറ്റവും ഉയർന്ന വില)

15- 74,560 (ഏറ്റവും ഉയർന്ന വില)

16- 74440

17- 73600

18- 74000

19- 74120

20- 73680

21- 73880

22- 73880

23- 73840

24- 73240

24- 72760

25- 72560

26- 72560

27- 71,880

Leave a Reply

Your email address will not be published. Required fields are marked *