പോര് മുറുകും; ഗവർണറുടെ സുരക്ഷയ്‌ക്കായി ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സർക്കാർ

ഗവർണറുടെ സുരക്ഷയ്‌ക്കായി രാജ്‌ഭവൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സർക്കാർ. സുരക്ഷയ്‌ക്ക് നിയോഗിച്ച ആറ് പൊലീസുകാരെയാണ് ഒഴിവാക്കിയത്. നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിന് ശേഷമാണ് ഉത്തരവ് റദ്ദാക്കിയത്.

സുരക്ഷയ്‌ക്കായി നിയോഗിക്കേണ്ട പൊലീസുകാരുടെ പട്ടിക ഡിജിപി കാണാനെത്തിയപ്പോൾ ഗവർണർ കൈമാറിയിരുന്നു. ആറുപേരുടെ പട്ടികയാണ് കൈമാറിയത്. ഇവരാണ് ഗവർണറുടെ ഒപ്പം സഞ്ചരിക്കേണ്ടത്. മറ്റ് സുരക്ഷാപ്രശ്‌നങ്ങൾ ഇല്ലെങ്കിൽ, ഭരണാധികാരികൾ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെയാണ് ഒപ്പം നിയോഗിക്കുന്നത്.

എന്നാൽ, കാരണം വ്യക്തമാക്കാതെ പൊലീസുകാരുടെ നിയമന ഉത്തരവ് റദ്ദാക്കുകയായിരുന്നു. പൊലീസ് മേധാവിക്ക് വേണ്ടി എഐജി പൂങ്കുഴലിയാണ് ഉത്തരവിറക്കിയത്. ഗവർണർ നാളെയേ തലസ്ഥാനത്ത് എത്തുകയുള്ളു. അതിനുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *