ആലപ്പുഴ: ഓമനപ്പുഴയിൽ പിതാവ് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. 28 വയസായ മകൾ ഏയ്ഞ്ചൽ ജാസ്മിനെയാണ് പിതാവ് കൊലപ്പെടുത്തിയത്. പ്രതി ഫ്രാൻസിസ് പൊലീസ് കസ്റ്റഡിയിലാണ്.
ഭർത്താവുമായി പിണങ്ങി കുറച്ചുനാളുകളായി മകൾ സ്വന്തം വീട്ടിലായിരുന്നു താമസം. തോർത്തു കഴുത്തിൽ മുറക്കിയാണ് മകളെ കൊലപ്പെടുത്തിയിട്ടുള്ളത്.
വഴക്കിനെ തുടർന്ന് മകളുടെ കഴുത്തിൽ തോർത്ത് ചുറ്റി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി.

