ട്രെയിൻ സ്കൂൾ ബസിലേക്ക് ഇടിച്ചുകയറി; അഞ്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ചെന്നൈ: ആളില്ലാ ലെവൽ ക്രോസ് കടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ച് അപകടം. കടലൂരിനടുത്തുള്ള ചെമ്മങ്കുപ്പത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ പുറത്തുവന്നു. പത്തിലധികം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. തിരുച്ചെന്തൂരിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന ട്രെയിൻ സ്‌കൂൾ ബസിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *