ഭാര്യമാര്‍ എന്നും തമ്മിലടി; കൊന്ന് കുഴിച്ചിട്ട് സഹോദരങ്ങള്‍

ഭാര്യമാരെ കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഗുംല സ്വദേശികളായ മിനിപ്രിയ (28), രാധിക കുമാരി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശിവശങ്കര്‍ സാഹു, സഹോദരന്‍ നവിന്‍ സാഹു എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

യുവതികളെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷിച്ചെത്തിയ പൊലീസിനോട് ഇരുവരും അനുമതി വാങ്ങാതെ വീടുവിട്ടു പോയി എന്നായിരുന്നു ശിവശങ്കറും നവിനും മറുപടി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് ഇരുവരെയും വിശദമായി ചോദ്യം ചെയ്തതോടെ ഇരട്ടക്കൊലപാതകം തെളിഞ്ഞു.

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

കഴിഞ്ഞ ഞായറാഴ്ച മിനിയും രാധികയുമായി രൂക്ഷമായ വാക്കേറ്റമുണ്ടായെന്ന് അയല്‍വാസികള്‍ പറയുന്നു. ഇതേച്ചൊല്ലി വീട്ടുകാര്‍ തമ്മിലും സംസാരമായി. തിങ്കളാഴ്ച രാത്രിയില്‍ നവിനും ശിവശങ്കറും ചേര്‍ന്ന് കോടാലിക്ക് ഇരുവരെയും വെട്ടിക്കൊന്നു. തുടര്‍ന്ന് ശിവശങ്കറിന്‍റെ ആംബുലന്‍സില്‍ കയറ്റി അടുത്ത ജില്ലയിലുടെ അതിര്‍ത്തിയിലുള്ള കാട്ടില്‍ കൊണ്ടുപോയി മറവ് ചെയ്യുകയായിരുന്നു.

Also Read | ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടൽ ഹാക്ക് ചെയ്ത പതിനാലുകാരൻ പിടിയിൽ: അഗ്നിവീറുകളുടെ വിവരങ്ങൾ ഡാർക് വെബിൽ വിൽപനയ്ക്ക്

പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെ മൃതദേഹം മറവ് ചെയ്ത സ്ഥലം ഇരുവരും വെളിപ്പെടുത്തി. തുടര്‍ന്ന് പൊലീസെത്തി മണ്ണ് നീക്കി   രണ്ട് മൃതദേഹങ്ങളും കണ്ടെത്തി പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Advertisement

തിങ്കളാഴ്ച രാത്രി ഒന്‍പതിന് ശേഷം മകളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഭര്‍ത്താവിനോട് സംസാരിച്ചപ്പോള്‍ തൃപ്തികരമായ മറുപടിയല്ല കിട്ടിയതെന്നും മിനിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടതാണ് നിര്‍ണായകമായത്. പരാതിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനും നവിനുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു

Also Read | കഫേ ജീവനക്കാരിയെ പാർട്ടിക്കിടെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *