ചോറ് ബാക്കി വന്നോ? ഇനി പഞ്ഞിപോലെ സോഫ്റ്റ് ഇടിയപ്പം സിംപിളായി തയ്യാറാക്കാം

ഇടിയപ്പവും മുട്ടക്കറിയും മലയാളികൾക്ക് ഏറെ പ്രിയമാണ്. എന്നാൽ മുട്ടക്കറിയ്ക്ക് ഒപ്പം മാത്രമല്ല, കടലക്കറി, ചിക്കൻ കറി, വെജിറ്റബിൾ കുറുമ എന്നിവയ്ക്ക് ഒപ്പവും ചേർന്നുപോവുന്ന ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇടിയപ്പം. പ്രഭാത ഭക്ഷണമായി പലരും വീടുകളിൽ ഇടിയപ്പം തയ്യാറാക്കാറുണ്ട്. അരിപ്പൊടി ഉപയോഗിച്ചാണ് പൊതുവേ ഇടിയപ്പം തയ്യാറാക്കാറുള്ളത്. 

അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ചാണ് ഇടിയപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നത്. എന്നാലിനി അരിപ്പൊടി ഇല്ലെന്നത് ഒരു പ്രശ്നമല്ല. വേവിച്ച ചോറ് കുറച്ച് ബാക്കിയുണ്ടെങ്കിൽ തയ്യാറാക്കാം സോഫ്റ്റും രുചികരവുമായ ഇടിയപ്പം മിനിറ്റുകൾക്കുള്ളിൽ.

ചേരുവകൾ

  • ചോറ്- 2 1/2 കപ്പ്
  • അരിപ്പൊടി- 1 1/2 കപ്പ്
  • വെള്ളം–ഒരു കപ്പ്
  • വെളിച്ചെണ്ണ– 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

  • രണ്ടര കപ്പ് വേവിച്ച ചോറിലേയ്ക്ക് പച്ചവെള്ളവും ഒഴിച്ച് അരച്ചെടുക്കാം.
  • അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ഒന്നര കപ്പ് അരിപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
  • ഇഡ്ഡലി പാത്രത്തിൽ വെള്ളം എടുത്ത് അടുപ്പിൽ വച്ച് ചൂടാക്കാം.
  • ഇതേ സമയം സേവനാഴിയിൽ മാവ് എടുത്ത് പ്രസ് ചെയ്ത് ഇടിയപ്പത്തട്ടിലേയ്ക്കു മാറ്റാം.
  • ശേഷം ആവയിൽ വേവിച്ചെടുക്കാം. ഇടിയപ്പം തയ്യാറായിരിക്കുന്നു.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • മാവ് കുഴയ്ക്കാൻ ചെറുചൂടുള്ള വെള്ളം ഉപയോഗിക്കാം.
  • വേവിച്ച ചോറിൽ കുറച്ച് വെള്ളമൊഴിച്ച് തരികളില്ലാതെ നന്നായി അരച്ചെടുക്കണം.
  • മാവ് തയ്യാറാക്കുമ്പോൾ വെള്ളത്തിൻ്റെ അളവ് ശ്രദ്ധിക്കണം.
  • മാവിലേയ്ക്ക് അൽപം ജീരകം ചേർക്കുന്നതും ഗുണകരമാണ്.
  • മാവ് വല്ലാതെ കുഴഞ്ഞു പോയാൽ കുറച്ച് അരിപ്പൊടി ചേർത്താൽ മതി.

Leave a Reply

Your email address will not be published. Required fields are marked *