വീടിനുചുറ്റും പച്ച വല, ജനലുകളില്‍ സ്റ്റിക്കര്‍; അനാശാസ്യത്തിനായുളള ഒരുക്കങ്ങള്‍; ഒടുവിൽ പിടിയിൽ

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ അനാശാസ്യ സംഘം പിടിയിലായി. ഇന്നലെ രാത്രി ഏറെ വൈകിയായിരുന്നു റെയ്ഡ്. നടത്തിപ്പുകാരായ രണ്ടു മലയാളികളും ഒരു ഇടപാടുകാരനും ഇതര സംസ്ഥാനക്കാരായ 6 സ്ത്രീകളും ഉൾപ്പെടെ 9 പേരാണു പിടിയിലായത്.

നേരത്തേ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ഭാഗം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇന്നലെ പൊലീസ് റെയ്ഡ് നടത്തിയത്. മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയാണു സംഘത്തിനു നേതൃത്വം നൽകുന്നതെന്നാണു വിവരം. അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന വീട് പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ചിരുന്നു. വീടിന്റെ ജനലുകളും സ്റ്റിക്കർ പതിച്ചു മറച്ച നിലയിലായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *