ചേട്ടാ ഒരു ഫോട്ടോ എടുത്ത് തരോ’; വിവാഹനിശ്ചയത്തിന് വസ്ത്രമെടുക്കാനെത്തിയ യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഭീഷണി; മൈനാഗപ്പള്ളി  സ്വദേശി അജാസ് പിടിയിൽ

വിവാഹനിശ്ചയത്തിന് വസ്ത്രമെടുക്കാനെത്തിയ യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കൊല്ലം കടയ്ക്കലിലാണ് സംഭവം. ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ ഇരുപതുകാരിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച മൈനാഗപ്പള്ളി നല്ലതറ സ്വദേശി അജാസാണ് കടയ്ക്കൽ പൊലീസിന്‍റെ പിടിയിലായത്.

2024 ജൂലയ് 13 നാണ് കേസിന് ആസ്പദമായ സംഭവം. കല്ല്യാണ നിശ്ചയത്തിന് വസ്ത്രമെടുക്കാനെത്തിയ യുവതി പുതിയ വസ്ത്രം ധരിച്ചതിന് ശേഷം ടെക്സ്റ്റയില്‍സിലെ ജീവനക്കാരനായ അജാസിനോട് ഒരു ഫോട്ടോയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. അജാസ് തന്റെ സ്വന്തം ഫോണിലെടുത്ത ഫോട്ടോ കുട്ടിയെ കാണിച്ചു. അതിന് ശേഷം ജൂലൈ 21–ാം തീയതി കുട്ടിയുടെ ചിത്രം മോർഫ് ചെയ്ത അജാസ് കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *