കൊച്ചി: വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് പൊലീസ് നോട്ടീസ് നൽകി. നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയിൽ തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. സംവിധായകൻ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ‘ആക്ഷൻ ഹീറോ ബിജു 2’ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിവിനും എബ്രിഡ് ഷൈനും പണം തട്ടിയെന്നാണ് പരാതി.
2025-07-28

