കോഴിക്കോട്.വയനാട് ,കണ്ണൂർ , മലപ്പുറം ,പാലക്കാട് ,ഇടുക്കി തുടങ്ങിയ പ്രളയബാധിത മേഖലകളിൽ  കിടപ്പാടം വസ്തുവകകൾ , മറ്റുവിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടും അപകടങ്ങളിൽ  പെട്ടും തീരാ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ ആകാവുന്ന വിധം സഹായിക്കാൻ കേരളത്തിലെ മുഴുവൻ ആർട് ഓഫ് ലിവിംഗ് കുടുംബാംങ്ങൾക്കൊപ്പം മറ്റുള്ളവരും  ഓണാഘോഷം മാറ്റിവെച്ചുകൊണ്ട് രംഗത്തിറങ്ങണമെന്ന്  ആർട് ഓഫ് ലിവിംഗ് കേരള സ്നേഹപൂർവ്വം ആഹ്വാനം ചെയ്യുന്നു .പ്രളയ ബാധിത മേഖലകളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സന്മനസ്സുള്ളവർക്ക് ബന്ധപ്പെടുന്നതിനായി ആർട് ഓഫ് ലിവിംഗ് നിയന്ത്രണത്തിൽ കൊച്ചിയിൽ പ്രത്യേക  ഓഫീസ് പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട് .
ദുരന്ത മേഖലകളിലെ ജനങ്ങൾക്കാവശ്യമായ ഭക്ഷണം , കുടിവെള്ളം , വസ്ത്രം , പുതപ്പുകൾ , മരുന്നുകൾ മറ്റു അവശ്യ വാസ്‌തുക്കൾ തുടങ്ങിയവ എത്രയും വേഗത്തിൽ എത്തിക്കാനുള്ള  സേവാപ്രവർത്തനത്തിൽ കേരളത്തിലെ മുഴുവൻ ആർട് ഓഫ് ലിവിംഗ് മെമ്പർമാരും രംഗത്തിറങ്ങണമെന്നും ആർട് ഓഫ് ലിവിംഗ് കേരള ആവശ്യപ്പെടുന്നു .
ആലപ്പുഴജില്ലയിൽ  മഴക്കെടിതി അനുഭവിക്കുന്നവർക്ക് അഞ്ചു ലക്ഷത്തിലധികം രൂപയുടെ അവശ്യ വസ്തുക്കൾ പ്രാരംഭമായി ആർട് ഓഫ് ലിവിങ് നൽകിക്കഴിഞ്ഞു ‘
ദുരന്തമേഖലകളിൽ സേവനമനുഷ്ഠിക്കാൻ തയ്യാറുള്ള ആർട് ഓഫ് ലിവിങ് വളണ്ടിയർമാർ ആർട് ഓഫ് ലിവിംഗ് ജില്ലാ കേന്ദ്രങ്ങളുമായി എത്രയും വേഗം ബന്ധപ്പെടേണ്ടതാണെന്ന് ആർട് ഓഫ് ലിവിംഗ് കേരള സംസ്ഥാന  ചെയർമാൻ എസ് . എസ്.ചന്ദ്രസാബു വാർത്താക്കുറിപ്പിൽ അറിയിക്കുന്നു  .ആർട് ഓഫ് ലിവിങ് ഹെൽപ്പ് ലൈൻ നമ്പർ 9446665017 , 09847219244 

Leave a Reply

Your email address will not be published. Required fields are marked *