ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 135 അടിയിലെത്തി. അണക്കെട്ട് പ്രദേശത്ത് 25.6 മില്ലിമീറ്ററും തേക്കടിയില്‍ 22.2 മില്ലിമീറ്ററും മഴ പെയ്തു.അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് സെക്കന്‍ഡില്‍ 2000 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്.3635.70 ഘനയടി വെള്ളം സെക്കന്‍ഡില്‍ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നു.ആകെയുള്ള നാല് പെന്‍സ്റ്റോക്ക് പൈപ്പ് വഴി 1600 ഘനയടിയും ഇറച്ചല്‍ പാലം കനാലിലൂടെ 400 ഘനയടി വെള്ളവുമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ ഇപ്പോള്‍ മഴയ്ക്ക് ശമനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *