കോതമംഗലം: വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു. ശേഷിക്കുന്ന ഒരു ഷട്ടര്‍ പാതിതാഴ്ത്തി പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 100 ഘനമീറ്ററായി കുറച്ചു. സംഭരണിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായതോടെയാണ് നടപടി. സംഭരണിയിലേക്കുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞാല്‍ ഉച്ചയോടെ എല്ലാ ഷട്ടറുകളും താഴ്ത്തിയേക്കുമെന്നാണ് സൂചന.

168.95 മീറ്ററാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. 169 മീറ്ററാണ് പരമാവധി സംഭരണശേഷി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം കൂടുതല്‍ ഒഴുക്കി കളഞ്ഞിരുന്നെങ്കിലും മഴയുടെ കാഠിന്യം മൂലം സംഭരണിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായിരുന്നില്ല. അര്‍ധരാത്രി 12ന് ജലനിരപ്പ് കുറഞ്ഞതോടെ രണ്ടു ഷട്ടറുകള്‍ താഴ്ത്തുകയായിരുന്നു. രാവിലെ എട്ടോടെയാണ് മൂന്നാമത്തെ ഷട്ടര്‍ അടച്ചത്.

Leave a Reply

Your email address will not be published. Required fields are marked *