തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ ഇന്ന് യുഡിഎഫ് യോഗം ചേരും.

സര്‍ക്കാരിനെതിരായ പ്രക്ഷോഭ പരിപാടികള്‍, ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കം എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ട. രാവിലെ പത്ത് മണിക്ക് നടക്കുന്ന യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, സെക്രട്ടറിമാര്‍, എന്നിവര്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. യു ഡി എഫ് ഉന്നതാധികാര സമിതി അംഗങ്ങളും യോഗത്തില്‍ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *