ഹൈദരാബാദ്: സംസ്ഥാനത്ത് പശുക്കളെ കൊല്ലുന്നത് വര്‍ധിക്കുന്നു എന്ന കാരണത്താല്‍ തെലുങ്കാന ബിജെപി നേതാവും എംഎല്‍എയുമായ ടി രാജ സിംഗ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. തെലുങ്കാനയില്‍ വര്‍ധിച്ചുവരുന്ന പശുവധത്തില്‍ പാര്‍ട്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇദ്ദേഹത്തിന്റെ രാജി.

ഒരു ഹിന്ദു എന്ന നിലയില്‍ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് ഞാന്‍ പരിശ്രമിക്കുക. പശു സംരക്ഷണം തന്റെ വിശ്വാസങ്ങളുടെ ഭാഗമാണെന്നും ഇതിനായി താന്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്ന കാര്യം സംസ്ഥാന അധ്യക്ഷന്‍ കെ ലക്ഷ്മണിനെ അറിയിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം സോഷ്യല്‍ മീഡിയ വഴി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *