തിരുവനന്തപുരം: മീശ നോവലിനെ അനുകൂലിച്ച് പരാമര്‍ശം നടത്തിയ ജിഎസ് പ്രദീപിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം.
പീപ്പിള്‍ ടിവിയിലെ ന്യൂസ് ആന്‍ഡ് വ്യൂസ്, കൈരളി ടിവിയിലെ ഞാന്‍ മലയാളി എന്നീ പരിപാടികളില്‍ പങ്കെടുത്ത് കൊണ്ടാണ് ജിഎസ് പ്രദീപ് മീശയെക്കുറിച്ച് അഭിപ്രായം പറഞ്ഞത്. ഇതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയിലൂടെ സംഘികളുടെ തെറിയഭിഷേകം ആരംഭിച്ചത്.
കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് പ്രദീപിനും കുടുംബത്തിനും നേരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്നത്. നേരത്തെ, നോവല്‍ എഴുതിയ എസ് ഹരീഷിന് നേരെയും സംഘികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്ന് ഹരീഷ് നോവല്‍ പിന്‍വലിച്ചിരുന്നു. പിന്നാലെ മീശ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ തയ്യാറായി ഡിസി ബുക്‌സ് മുന്നോട്ടുവരികയായിരുന്നു.
