അവതാരകനും ഡിജെയുമായ സിബിൻ ബെഞ്ചമിനും നടിയും അവതാരികയുമായ ആര്യയും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. രണ്ടുപേരും ഏറെ നാളായി സുഹൃത്തുക്കൾ ആയിരുന്നു. പിന്നീടാണ് സൗഹൃദം പ്രണയത്തിലേക്ക് മാറിയത്. സിബിന്റെയും ആര്യയുടെയും രണ്ടാം വിവാഹം ആണിത്. അടുത്തിടെ ഒരു അഭിമുഖത്തിൽ സിബിൻ തന്റെ ആദ്യ ഭാര്യയെ കുറിച്ചും മകനെ കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഇതിനൊക്കെ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിബിന്റെ ആദ്യ ഭാര്യ ചിഞ്ചു.
സിബിൻ വിവാഹമോചിതനും ഒരു ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവുമാണ്. സിബിന്റെ മുൻ ഭാര്യ ചിഞ്ചു ഒരു ഡാൻസർ ആണ്. സിബിനിൽ നിന്ന് വേർപിരിഞ്ഞ ശേഷം ചിഞ്ചുവും മകനും ബാംഗ്ലൂരിൽ ആണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ചിഞ്ചുവിന്റെ സങ്കൽപ്പങ്ങൾക്ക് അനുസരിച്ചുള്ള ഒരു ഭർത്താവല്ല താനെന്നും അതുകൊണ്ടാണ് ആ വിവാഹം അധികനാൾ നീണ്ടുനിൽക്കാതിരുന്നത് എന്നും സിബിൻ പറഞ്ഞിരുന്നു. ചിഞ്ചുവിനെതിരെ സിബിൻ ഗുരുതരമായ ആരോപണങ്ങൾ ആണ് അഭിമുഖത്തിൽ ഉന്നയിച്ചിരുന്നത്
താൻ കുത്തി പരിക്കേൽപ്പിച്ചിരുന്നു എന്നും മകന്റെ ചെലവുകൾ വഹിക്കുന്നില്ലെന്നും ആദ്യ ഭാര്യ ആരോപിച്ചിരുന്നുവെന്ന് സിബിൻ പറഞ്ഞു. ഒരു ഘട്ടത്തിൽ തന്റെ മുൻ ഭാര്യ തനിക്ക് മകനെ കാണാൻ പോലും അനുവാദം തന്നില്ല എന്നും മകൻ എവിടെയാണ് പഠിക്കുന്നതെന്ന് തന്നോട് പറഞ്ഞില്ലെന്നും സിബിൻ പറഞ്ഞിരുന്നു. ഇതേ അഭിമുഖത്തിന് താഴെ ആയിരുന്നു ചിഞ്ചുവിന്റെ പ്രതികരണം
![]()
മാന്യമായി ജീവിക്കുന്നവരെ സ്വന്തം നിലനിൽപ്പിനു വേണ്ടി എങ്ങനെ വേണേലും ദ്രോഹിക്കാൻ ശ്രമിക്കുമെന്ന് എനിക്ക് അറിയാം. ഞാൻ അനുഭവിച്ചറിഞ്ഞതാണ്.. ഇപ്പോഴും അനുഭവിക്കുന്നു” എന്നാണ് ചിഞ്ചു എഴുതിയത്. ചിഞ്ചുവിന്റെ കമന്റിന് താഴെ ഇതിനു പിന്തുണയുമായി നിരവതി ആളുകൾ ആണ് രംഗത്ത് എത്തിയത്. സിബിൻ പറഞ്ഞതിൽ പലതും വിശ്വസിക്കാൻ പറ്റുന്നതായി തോന്നുന്നില്ല എന്നാണ് ആരാധകർ പറയുന്നത്
സ്വന്തം കുട്ടിയുടെ അവസ്ഥ എന്താണെന്ന് പോലും സിബിന് അറിയില്ല. ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെയും അച്ഛൻ സിബിനെപ്പോലെ സംസാരിക്കില്ല. രണ്ട് വർഷം കൂടെ ഉണ്ടായിരുന്നിട്ടും കുട്ടിയുടെ ഡെവലപ്മെന്റ് എന്താണെന്ന് പോലും സിബിന് അറിയില്ല, ആര്യയുമായുള്ള വിവാഹത്തിന് മുമ്പുള്ള ഇമേജ് സംരക്ഷിക്കൽ മാത്രമാണ് സിബിന്റെ അഭിമുഖം” എന്നൊക്കെ ആണ് സിബിന്റെ വീഡിയോയ്ക്ക് താഴെ ചിഞ്ചുവിനെ പിന്തുണച്ച് ആരാധകർ പറയുന്നത്
