ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season 7

ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകുന്ന പ്രതിഫലം എത്ര? ഇത്തവണ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് രേണുവും അനുമോളും ആണെന്ന് റിപ്പോർട്ട്

ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. 19 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 17 പേരാണ് ശേഷിക്കുന്നത്. കോമണർ മത്സരാർത്ഥിയായ അനീഷ് ടിഎ,  സീരിയൽ താരം അനുമോൾ, നടൻ ആര്യൻ കതൂരിയ, നടി കലാഭവൻ സരിഗ, ഗായകൻ അക്ബർ ഖാൻ, ലെസ്ബിയൻ കപ്പിൾസായ ആദില നസിറിൻ & ഫാത്തിമ നൂറ, വ്ളോഗർ  ഒനീൽ സാബു, നടി ബിന്നി സെബാസ്റ്റ്യൻ, നടൻ ഷാനവാസ് ഷാനു,  നടൻ അഭിശ്രീ, കൊറിയോഗ്രാഫറായ നെവിൻ, സോഷ്യൽ മീഡിയ താരം രേണു സുധി, നടിയും അഭിഭാഷകയുമായ ശൈത്യ സന്തോഷ്, നടൻ അപ്പാനി ശരത്, ഇന്റർവ്യൂവർ ശാരിക, സോഷ്യൽ മീഡിയ താരം റെന ഫാത്തിമ, നടിയും മോഡലുമായ ഗിസേലെ തക്രാൽ എന്നിവരാണ് ഇപ്പോൾ വീടിനകത്ത് ശേഷിക്കുന്ന മത്സരാർത്ഥികൾ. നടൻ മുൻഷി രഞ്ജിത്, റേഡിയോ ജോക്കിയായ ബിൻസി എന്നിവർ ഇതിനകം തന്നെ ബിഗ് ബോസിൽ നിന്നും എവിക്റ്റ് ആയി കഴിഞ്ഞു

അപ്പാനി ശരത്

അങ്കമാലി ഡയറീസില്‍ വില്ലനായെത്തി മലയാള സിനിമാ ലോകത്ത് സുപരിചിതമായ മുഖമായി മാറിയ നടനാണ് അപ്പാനി ശരത്.  അപ്പാനിയ്ക്ക് ഒരു  ദിവസത്തിന് പ്രതിഫലമായി ബിഗ് ബോസ് നൽകുന്നത് 35000 രൂപയാണ് എന്നാണ് റിപ്പോർട്ട്.

ഷാനവാസ് ഷാനു

കുങ്കുമപ്പൂവ് എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു ഷാനവാസ് ഷാനു. കുങ്കുമപ്പൂവിലെ രുദ്രൻ എന്ന കഥാപാത്രത്തിന് പുറമെ സീത എന്ന പരമ്പരയിലെ ഇന്ദ്രൻ എന്നീ  റോളും ഷാനവാസിനെ ശ്രദ്ധേയനാക്കിയിരുന്നു. പ്രതിദിനം 35,000 രൂപയാണ് ഷാനവാസിന് പ്രതിഫലമായി ബിഗ് ബോസിൽ നിന്നും ലഭിക്കുക.

ജിസേൽ തക്രാൽ

ഹിന്ദി ബിഗ് ബോസിൽ പങ്കെടുത്ത അനുഭവവുമായിട്ടാണ് നടിയും മോഡലും സംരംഭകയുമായ ഗിസെലെ തക്രാൽ മലയാളം ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. 30,000 രൂപയാണ് ഗിസേലേയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ട്.

ബിന്നി സെബാസ്റ്റ്യൻ

ഗീതാഗോവിന്ദം പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ബിന്നി സെബാസ്റ്റ്യൻ. ഡോക്ടർ കൂടിയാണ് ബിന്നി. പ്രതിദിനം 25,000 രൂപയാണ് ബെന്നിയ്ക്ക് പ്രതിഫലമായി ബിഗ് ബോസിൽ നിന്നും ലഭിക്കുക.

റെന ഫാത്തിമ

ബിഗ് ബോസ് സീസൺ ഏഴിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ് റെന ഫാത്തിമ.  19 വയസാണ് റെനയുടെ പ്രായം.  സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ റെനയ്ക്ക് പ്രതിദിനം 10,000 രൂപയാണ് പ്രതിഫലമായി ലഭിക്കുക.

അനുമോൾ

ബിഗ് ബോസിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥികളിൽ ഒരാൾ അനുമോളാണ്. 50000 രൂപയാണ് അനുവിന് ഒരു ദിവസം പ്രതിഫലമായി ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട്.

രേണു സുധി

രേണുവിന് ബിഗ് ബോസ് നൽകുന്ന പ്രതിഫലമാണ് ഏവരെയും അമ്പരപ്പിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു രേണു. ആൽബം ഷൂട്ടുകളും മോഡലിംഗും റീൽസുമെല്ലാമായി ഏറെ തിരക്കിൽ നിൽക്കുന്ന സമയത്താണ് രേണു ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. 100 ദിവസം മാറി നിൽക്കുമ്പോൾ തനിക്കത് വലിയ രീതിയിൽ സാമ്പത്തികനഷ്ടം ഉണ്ടാക്കുമെന്ന് രേണു ബിഗ് ബോസ് ടീമിനെ അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ,  ദിവസം ഒരുലക്ഷം രൂപ വേണമെന്ന് രേണു ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ ഒടുവിൽ 50000 രൂപയിൽ കരാർ ഉറപ്പിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

ആര്യൻ കദൂരിയ അടക്കമുള്ള ബാക്കി മത്സരാർത്ഥികൾക്കെല്ലാം പ്രതിദിനം 5,000 രൂപയാണ് പ്രതിഫലമെന്നാണ് റിപ്പോർട്ട്.

 

Leave a Reply

Your email address will not be published. Required fields are marked *