കണ്ണപുരം സ്ഫോടനക്കേസ് പ്രതി അനൂപ് മാലിക്ക് പിടിയില്‍

കണ്ണൂര്‍ : കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതി അനൂപ് മാലിക് കാഞ്ഞങ്ങാട് പിടിയിലായി.സ്ഫോടനത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. പ്രതിയെ കണ്ണപുരത്ത് എത്തിച്ച് ചോദ്യം ചെയ്യും.

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചാലാട് സ്വദേശി മുഹമ്മദ് ആഷാം കൊല്ലപ്പെട്ടിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കീഴറ സ്വദേശി ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വന്‍ സ്ഫോടനമുണ്ടായത്.പൂര്‍ണമായി തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മുഹമ്മദ് ആഷാമിന്റെ മൃതദേഹം പുറത്തെടുത്തത്. പൊലീസ് നടത്തിയ പരിശോധനയില്‍ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളെന്ന് കണ്ടെത്തി.

സ്ഫോടക വസ്തുക്കള്‍ നിര്‍മിച്ച് ശേഖരിച്ചതിനാണ് മാട്ടൂല്‍ സ്വദേശി അനൂപ് മാലികിനെതിരെ പൊലീസ് കേസെടുത്തത്. പയ്യന്നൂരില്‍ സ്പെയര്‍ പാര്‍ട്സ് കട നടത്തുന്നയാളെന്ന് പറഞ്ഞാണ് അനൂപ് വീട് വാടകയ്‌ക്ക് എടുത്തതെന്നാണ് വീട്ടുടമ പ്രതികരിച്ചത്.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ആഷാമിന്റെ ബന്ധുവായ   അനൂപ് മാലിക്   2016ലെ പുഴാതി പൊടിക്കുണ്ട് സ്ഫോടനക്കേസിലും പ്രതിയാണ്

Leave a Reply

Your email address will not be published. Required fields are marked *