ദിലീപിന്റെ നീക്കങ്ങള്‍ പാളി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: യുവ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രധാന പ്രതി സുനില്‍ കുമാര്‍ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങള്‍ കൈമാറണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കും എന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ല എന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്.

സമാന ആവശ്യം ദിലീപ് നേരത്തെ സെഷന്‍സ് കോടതിയിലും ഉന്നയിച്ചിരുന്നു. സെഷന്‍സ് കോടതി ആവശ്യം തള്ളിയതോടെയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുന്പായിരുന്നു ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തിയത്. വിചാരണ തടസപ്പെടുത്താനാണ് ദിലീപ് നിരന്തരം പല ഹര്‍ജികളുമായി കോടതികളെ സമീപിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ആരോപിച്ചിരുന്നു.

പ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കണം എന്നതോടൊപ്പം. പ്രതിയെന്ന നിലയിലുള്ള നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കണം, എല്ലാ രേഖകളും പ്രതിയെന്ന നിലയില്‍ കൈമാറണം. സിബിഐ അന്വേഷണം നടത്തണം തുടങ്ങിയ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും ദിലീപ് കോടതികളില്‍ ഹര്‍ജി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *