ഹൂസ്റ്റണ്‍: രക്തത്തിലെ അണുബാധയെ തുടര്‍ന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് ആശുപത്രിയില്‍. യു.എസ് മുന്‍ പ്രഥമ വനിതയും സീനിയര്‍ ബുഷിന്റെ ഭാര്യയുമായ ബാര്‍ബറ ബുഷ് ഏപ്രില്‍ 17ന് വിടവാങ്ങിയിരുന്നു. ബാര്‍ബറയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെയാണ് സീനിയര്‍ ബുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹൂസ്റ്റണിലെ മെതോഡിസ്റ്റ് ആശുപത്രിയിലാണ് സീനിയര്‍ ബുഷിനെ പ്രവേശിപ്പിച്ചത്. ചികിത്സ തുടരുകയാണെന്നും അസുഖത്തില്‍ നിന്ന് മോചിതനാകുമെന്നും ബുഷ് പ്രസ്താവനയിലൂടെ അറിയിച്ചു. യു.എസിന്റെ 41ാമത്തെ പ്രസിഡന്റ് ആയിരുന്നു ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ്.

93കാരനായ സീനിയര്‍ ബുഷ് 1989-1993 കാലയളവിലാണ് അമേരിക്കന്‍ പ്രസിഡന്റായത്. 43ാം പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ് മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *