സുന്ദരിയായി നടക്കുന്ന ഒരു ഇരപിടിയനാണ്  ഈ സ്ത്രീ ! ;മകന്റെ സുഹൃത്തായ 16കാരനുമായി ലൈംഗിക ബന്ധം; മുൻ മേയർക്ക് തടവുശിക്ഷ വിധിച്ച് കോടതി

വാഷിംഗ്ടൺ: സ്വന്തം മകന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത പതിനാറുകാരനായ കൂട്ടുകാരനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കേസിൽ അമേരിക്കയിലെ ലൂസിയാനയിലുള്ള മുൻ മേയർക്ക് കോടതി തടവുശിക്ഷ വിധിച്ചു. ലൂസിയാനയിലെ ഡെറിഡർ (DeRidder) നഗരത്തിലെ മുൻ മേയറായ മിസ്റ്റി റോബേർട്സിനെയാണ് (43) കോടതി ശിക്ഷിച്ചത്.

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള ലൈംഗിക അതിക്രമം, മോശം പെരുമാറ്റം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള ലൈംഗിക അതിക്രമം, മോശം പെരുമാറ്റം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കോടതി വിധി. 90 ദിവസത്തെ ജയിൽ ശിക്ഷയ്ക്ക് പുറമേ 5000 ഡോളർ പിഴയും ഇവർക്ക് കോടതി വിധിച്ചിട്ടുണ്ട്. കൂടാതെ ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ സെക്സ് ഒഫൻഡർ ആയി രജിസ്റ്റർ ചെയ്യണമെന്നും പതിവായി ലഹരി പരിശോധനകൾക്ക് വിധേയയാകണമെന്നും കോടതി ഉത്തരവിട്ടു.

പിടികൂടിയത് സ്വന്തം മക്കൾ; മുൻ ഭർത്താവിന്റെ മൊഴി

2024 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡെറിഡർ നഗരത്തിലെ മുൻ മേയറായ മിസ്റ്റി റോബേർട്സിന്റെ വീട്ടിൽ വെച്ച് മദ്യവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ച് ഒരു ‘പൂൾ പാർട്ടി’ നടന്നിരുന്നു. ഇതിനിടയിലാണ് ഇവർ മകന്റെ സുഹൃത്തായ 16-കാരനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.

പാർട്ടിക്ക് ആവശ്യമായ മദ്യം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് മിസ്റ്റിയും മകനും തമ്മിൽ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ പ്രൊസിക്യൂഷൻ കോടതിയിൽ ഡിജിറ്റൽ തെളിവുകളായി ഹാജരാക്കി. കൂടാതെ, മിസ്റ്റിയുടെ മുൻ ഭർത്താവും ഇവർക്കെതിരെ കോടതിയിൽ നിർണായക മൊഴി നൽകി. പൂൾ പാർട്ടിക്കിടെ മിസ്റ്റി കുട്ടിയെ ചൂഷണം ചെയ്യുന്നത് ഇവരുടെ രണ്ട് മക്കൾ നേരിട്ട് കാണുകയും പ്രതിയെ കൈയോടെ പിടികൂടുകയുമായിരുന്നു എന്നാണ് ഭർത്താവ് വെളിപ്പെടുത്തിയത്.

17 വർഷം തടവ് ചോദിച്ചു, കോടതി നൽകിയത് 90 ദിവസം

കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിക്ക് നിയമപ്രകാരം നൽകാനാകുന്ന പരമാവധി ശിക്ഷയായ 17 വർഷം തടവ് നൽകണമെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. എന്നാൽ, മിസ്റ്റി റോബേർട്സിന് മുൻപ് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലാത്തതിനാൽ കോടതി ശിക്ഷാ കാലാവധി 90 ദിവസമായി ചുരുക്കുകയായിരുന്നു.

‘അവൾ സുന്ദരിയായ ഒരു ഇരപിടിയൻ’; പൊട്ടിത്തെറിച്ച് കുട്ടിയുടെ അമ്മ

കോടതി വിധിക്ക് പിന്നാലെ കടുത്ത പ്രതികരണവുമായി ഉപദ്രവത്തിന് ഇരയായ കുട്ടിയുടെ അമ്മ രംഗത്തെത്തി. “അപകടങ്ങൾ എപ്പോഴും ഭയപ്പെടുത്തുന്ന രൂപത്തിലായിരിക്കില്ല വരുന്നത്. സുന്ദരിയായി നടന്നു നീങ്ങുന്ന ഒരു ഇരപിടിയനാണ് (Predator) ഈ സ്ത്രീ. ഒരു അമ്മയെന്ന നിലയിൽ വിശ്വസിച്ച് ഏൽപ്പിച്ച കുട്ടിയെയാണ് ഇവർ വേട്ടയാടിയത്,” എന്നായിരുന്നു വികാരാധീനയായി കുട്ടിയുടെ അമ്മ പ്രതികരിച്ചത്. പദവിയിലിരുന്ന ഒരു സ്ത്രീ സ്വന്തം മകന്റെ സുഹൃത്തിനോട് കാണിച്ച ക്രൂരത അമേരിക്കൻ സമൂഹത്തിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *