മലയാളികളിൽ സമ്പന്നനായി ജോയ് ആലുക്കാസ്; യൂസുഫലി രണ്ടാമത്

കൊച്ചി: ഫോബ്സിന്റെ റിയൽ ടൈം ബില്യണയേഴ്സ് ലിസ്റ്റ് പ്രകാരം മലയാളികളിൽ സമ്പന്നനായി ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്. 566ാം സ്ഥാനത്താണ് ജോയ് ആലുക്കാസുള്ളത്. 6.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. പട്ടികയിൽ 749ാം സ്ഥാനത്തുള്ള എം.എ യൂസുഫലിയാണ് പട്ടികയിലെ രണ്ടാമത്തെ മലയാളി. 5.4 ബില്യൺ ഡോളറാണ് ലുലു ഗ്രൂപ്പ് ചെയർമാനായ എം.എ യൂസുഫ് അലിയുടെ ആസ്തി.

ജെംസ് എജ്യൂക്കേഷൻ ചെയർമാൻ സണ്ണിവർക്കിയാണ് പട്ടികയിലെ മൂന്നാമത്തെ മലയാളി. 4.0 ബില്യൺ ഡോളർ ആസ്തിയോടെ അദ്ദേഹം 998ാം സ്ഥാനത്താണ്. 3.9 ബില്യൺ ഡോളർ ആസ്തിയുടെ ആർ.പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള 1015ാം റാങ്കിലുണ്ട്. കല്യാൺജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ് കല്യാണരാമ​ൻ 1102ാം റാങ്കിലുണ്ട്. ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ മറ്റൊരു മലയാളി. മൂന്ന് ബില്യൺ ആസ്തിയോടെ 1165ാം സ്ഥാനത്താണ് ഉള്ളത്. കെയ്ൻസ് ഗ്രൂപ്പ് മേധാവി രമേശ് കുഞ്ഞിക്കണ്ണനാണ് മൂന്ന് ബില്യൺ ഡോളർ ആസ്തിയോടെ 1322ാം സ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *