കൊല്‍ക്കത്തയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയ കായിക രംഗത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ രാജ്യത്തെ മികച്ച കായിക താരമായി തിരഞ്ഞെടുത്തു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനായും ഒപ്പം ബെംഗളൂരു എഫ് സിക്കായും നടത്തിയ പ്രകടനമാണ് സുനില്‍ ഛേത്രിയെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

മോഹന്‍ ബഗാന്‍ ക്യാപ്റ്റന്‍ ഷില്‍ട്ടന്‍ പോളിനെ മികച്ച ഫുട്‌ബോളറായും, ഈസ്റ്റ് ബംഗാള്‍ താരം അല്‍ ആമ്‌നയെ മികച്ച വിദേശ താരമായും തിരഞ്ഞെടുത്തു. മുന്‍ ഡേവിസ് കപ്പ് കോച്ച് അക്തര്‍ അലി, മുന്‍ ഇന്ത്യന്‍ ഓപണര്‍ അരുണ്‍ ലാല്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനൊപ്പം ഏഷ്യ കപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുള്ള അരൂണ്‍ ഘോഷ് എന്നികര്‍ക്ക് ലൈഫ് ടൈം അചീവ്‌മെന്റ് പുരസ്‌കാരവും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *