വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് പി.​എ​സ്‍.​സി വി​ജ്ഞാ​പ​നം

കേ​ര​ള പ​ബ്ലി​ക് ക​മീ​ഷ​ൻ (പി.​എ​സ്.​സി) കാ​റ്റ​ഗ​റി ന​മ്പ​ർ 266-356/2015 വ​രെ ത​സ്തി​ക​ക​ളി​ൽ റി​ക്രൂ​ട്ട്മെ​ന്റി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ത​സ്തി​ക​ക​ളും യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ള​ട​ക്ക​മു​ള്ള വി​ജ്ഞാ​പ​നം ആ​ഗ​സ്റ്റ് 30ലെ ​അ​സാ​ധാ​ര​ണ ഗ​സ​റ്റി​ലും www.kerala.psc.gov.in/notification ലി​ങ്കി​ലും ല​ഭ്യ​മാ​ണ്. ഓ​ൺ​ലൈ​നി​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം. വി​വി​ധ ത​സ്തി​ക​ക​ളി​ൽ സം​സ്ഥാ​ന/ ജി​ല്ല​ത​ല റി​ക്രൂ​ട്ട്മെ​ന്റ്, ​സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്റ്, എ​ൻ.​ഡി.​എ റി​ക്രൂ​ട്ട്മെ​ന്റ് വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​ർ​ഹ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്റ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ചി​ല ത​സ്തി​ക​ക​ളു​ടെ സം​ക്ഷി​പ്ത വി​വ​ര​ങ്ങ​ൾ ചു​വ​ടെPSC

അ​സി​സ്റ്റ​ന്റ് (കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ്

അ​സി​സ്റ്റ​ന്റ് (കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ): ശ​മ്പ​ളം 39,300-83,000 രൂ​പ. പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ൾ. നേ​രി​ട്ടു​ള്ള നി​യ​മ​നം. യോ​ഗ്യ​ത-​ബി​രു​ദം. നി​യ​മ ബി​രു​ദം അ​ഭി​ല​ഷ​ണീ​യം. പ്രാ​യം 18-36.

പ്ര​ഷ​ന​ൽ അ​സി​സ്റ്റ​ന്റ് ഗ്രേ​ഡ്-2 (ലൈ​ബ്ര​റി) : (സ​ർ​വ​ക​ലാ​ശാ​ല​ക​ൾ), ശ​മ്പ​ളം 27,800-59,400 രൂ​പ, യോ​ഗ്യ​ത: ലൈ​ബ്ര​റി സ​യ​ൻ​സി​ൽ ബി​രു​ദം (ബി.​എ​ൽ.​ഐ.​എ​സ്‍സി)/​എം.​എ​ൽ.​​ഐ​എ​സ്‍സി/ ത​ത്തു​ല്യം. പ്രാ​യം 22-36.

ട്രേ​ഡ്സ്മാ​ൻ: ടെ​ക്സ്റ്റൈ​ൽ ടെ​ക്നോ​ള​ജി, ഒ​ഴി​വ്-4, സി​വി​ൽ -7, സ്മി​ത്തി (ഫോ​ർ​ജി​ങ് ആ​ൻ​ഡ് ഹീ​റ്റ് ട്രീ​റ്റി​ങ്) -23, അ​ഗ്രി​ക​ൾ​ച്ച​ർ -1, ശ​മ്പ​ളം -26,500-60,700 രൂ​പ (സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്), യോ​ഗ്യ​ത-​എ​സ്.​എ​സ്.​എ​ൽ.​സി/ ടി​ച്ച്.​എ​സ്.​എ​ൽ.​സി​യും അ​നു​യോ​ജ്യ​ ട്രേ​ഡി​ൽ നാ​ഷ​ന​ൽ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് /വി.​എ​ച്ച്.​എ​സ്.​സി/ കെ.​ജി.​സി.​ഇ സ​ർ​ട്ടി​ഫി​ക്ക​റ്റും. പ്രാ​യം 18-36.

മീ​റ്റ​ർ റീ​ഡ​ർ (കേ​ര​ള വാ​ട്ട​ർ അ​തോ​റി​ട്ടി): പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ൾ, ശ​മ്പ​ളം 25,800-59,300 രൂ​പ, യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/ ത​ത്തു​ല്യം+ പ്ലം​ബ​ർ ​ട്രേ​ഡി​ൽ ഒ​രു​വ​ർ​ഷ​ത്തെ എ​ൻ.​സി.​വി.​ടി/ നാ​ഷ​ന​ൽ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്. പ്രാ​യം: 18-36

എ​സ്.​സി/ എ​സ്.​ടി/ ഒ.​ബി.​സി മു​ത​ലാ​യ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്രാ​യ​പ​രി​ധി​യി​ൽ നി​യ​മാ​നു​സൃ​ത ഇ​ള​വു​ണ്ട്. മ​റ്റു ത​സ്തി​ക​ക​ളു​ടെ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും വി​ജ്ഞാ​പ​ന​ത്തി​ൽ ല​ഭ്യ​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *