തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സിഗ്‌നല്‍ സംവിധാനവും താറുമാറായി. കനത്ത മഴയെ തുടര്‍ന്ന് അഞ്ച് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി.

അഞ്ച് പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. കൊല്ലം-ചെങ്കോട്ട, ഇടമണ്‍, നാഗര്‍കോവില്‍-കൊച്ചുവേളി, കൊല്ലം-പുനലൂര്‍ പാസഞ്ചറുകളാണ് റദ്ദാക്കിയത്. മഴയെ തുടര്‍ന്ന് ട്രെയിനുകള്‍ വേഗത കുറച്ചാണ് സഞ്ചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *