നൂബിൻ ബിഗ്‌ബോസ് വീട്ടിൽ; നിറകണ്ണുകളോടെ ഓടി ചെന്ന് കെട്ടിപിടിച്ച്  ബിന്നി, Bigg Boss Malayalam 7

Bigg Boss Malayalam Season 7 അതിന്റെ ഒമ്പതാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിൽ ഇത് ഫാമിലി വീക്കാണ്.  ഷാനവാസിന്റെയും അനീഷിന്റെയും കുടുംബാംഗങ്ങൾ ബിഗ് ബോസ് വീട്ടിലേക്ക് അതിഥികളായി എത്തിയിരുന്നു. ഷാനവാസിന്റെ വീട്ടിൽ നിന്നും ഭാര്യയും മകളുമാണ് ബിഗ് ബോസ് വീട്ടിലേക്ക് അതിഥിയായി എത്തിയത്. അതേസമയം, അനീഷിന്റെ അമ്മയും സഹോദരനുമാണ് ഹൗസിലേക്ക് എത്തിയത്.

ഇപ്പോഴിതാ, തൊട്ടു പിന്നാലെ ബിന്നിയുടെ ഭർത്താവും നടനുമായ നൂബിനും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. നൂബിനെ കണ്ട് വികാരഭരിതയായി കണ്ണീരോടെ ഓടി ചെന്ന് കെട്ടിപിടിക്കുന്ന ബിന്നിയെ ആണ് പുതിയ പ്രൊമോയിൽ കാണാനാവുക. ഒരാഴ്ചയോളം നൂബിന് ബിഗ് ബോസ് വീട്ടിൽ തുടരാനും സാധിക്കും.

കിരീടയുദ്ധം ടാസ്കിൽ വിജയിച്ചതിനെ തുടർന്ന് നൂറയ്ക്ക് കിട്ടിയ മൂന്നു പ്രിവിലേജുകളിൽ രണ്ടെണ്ണം നൂറ എടുക്കുകയും മൂന്നാമത്തെ പ്രിവിലേജ് തന്റെ ടീം അംഗമായ ബിന്നിയ്ക്ക് നൽകുകയും ചെയ്തിരുന്നു.  ആ പ്രിവിലേജ് മൂലമാണ്, നൂബിന്  ഒരാഴ്ച ബിന്നിയ്ക്ക് ഒപ്പം ഹൗസിൽ ചെലവഴിക്കാൻ സാധിക്കുന്നത്.

ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരായ ​ഗീതാ​ഗോവിന്ദത്തിലെ നായികയായ ബിന്നിയും നൂബീനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ബിന്നി ഹൗസിനകത്ത് മത്സരിക്കുമ്പോൾ കട്ട സപ്പോർട്ടുമായി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു നൂബിൻ.

സാധാരണയായി, ഫാമിലി വീക്കിന് ശേഷം പുറത്തെ കാര്യങ്ങൾ മനസ്സിലാക്കി മത്സരാർത്ഥികളുടെ ഗെയിം പ്ലാനുകളിൽ മാറ്റങ്ങൾ വരാറുണ്ട്. അതുപോലെ, നൂബിന്റെ സന്ദർശനം ബിന്നിയുടെ ഗെയിമിനെ എങ്ങനെ ബാധിക്കുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *