കൊച്ചി:സ്വർണവില കുതിച്ചുയരുന്നു. രാവിലെ റെക്കോഡിലെത്തിയ സ്വർണ വിലയിൽ ഉച്ചക്കു ശേഷം വീണ്ടും വർധനവ് രേഖപ്പെടുത്തി. ഉച്ചക്കു ശേഷം സ്വർണം ഗ്രാമിന് 45 രൂപ വർധിച്ച് 10715 രൂപയായി. ഒരു പവൻ സ്വർണത്തിന് 85,720 രൂപയായി.
രാവിലെ ഒരു ഗ്രാം സ്വർണത്തിന് 85 രൂപ വർധിച്ച് പവൻ വില 85,360യിലെത്തിയിരുന്നു. ആഗോളവിപണിയിലും സ്വർണവില റെക്കോഡിലെത്തിയിരുന്നു.
ഈ വർഷം ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്കുകൾ കുറക്കാനുള്ള സാധ്യതയാണ് സ്വർണ വില വർധിക്കാനുള്ള പ്രധാന കാരണം. വരുംദിവസങ്ങളിലും സ്വർണ വില ഉയരാനാണ് സാധ്യത.

