കൊച്ചി: റെയില്‍വെ ടിക്കറ്റ് ഇനി മലയാളത്തിലും. ഇതിന്റെ ഭാഗമായുള്ള ട്രയല്‍ തിരുവനന്തപുരത്തും എറണാകുളത്തും ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നല്‍കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍ രേഖപ്പെടുത്താറുണ്ട്. എന്നാല്‍ യുടിഎസ് കൗണ്ടറുകളില്‍നിന്നുള്ള ടിക്കറ്റുകളില്‍ മലയാളം വരുന്നത് ഇതാദ്യമായാണ്. ഹിന്ദിയും ഇംഗ്ലിഷും മാത്രമാണ് നേരത്തെ ടിക്കറ്റുകളില്‍ ഉണ്ടായിരുന്നത്.

ട്രയിലിനുശേഷം മറ്റു സ്റ്റേഷനുകളിലേക്കുകൂടി സൗകര്യം വ്യാപിപ്പിക്കുമെന്നു കൊമേഴ്‌സ്യല്‍ വിഭാഗം അറിയിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്‍പായി ടിക്കറ്റുകളില്‍ കന്നഡ ഉള്‍പ്പെടുത്തിയിരുന്നു.

എല്ലാ പ്രാദേശിക ഭാഷകളിലും ടിക്കറ്റ് ലഭ്യമാക്കാനാണു റെയില്‍വേയുടെ തീരുമാനം. ഇംഗ്ലിഷ്, ഹിന്ദി ഭാഷകള്‍ അറിയില്ലാത്തവരെ സഹായിക്കുക എന്നതാണ് ലക്ഷ്യം. മലയാളത്തിനൊപ്പം തമിഴിലുള്ള ടിക്കറ്റുകളുടെ ട്രയലും ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *